ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
വീട്ടിൽ തന്നെ ഇരുന്നു ഒരു ബിസിനസ്സ് ആരംഭിക്കണം എന്ന ആഗ്രഹം ഏറെ കാലമായി മനസ്സിൽ ഉണ്ടോ? എന്നാൽ അതിനു ആവശ്യമായ പണം ഇല്ല എന്നാണോ? എന്നാൽ ഇതാ ഒരു പോംവഴി. നിങ്ങൾക്ക് നല്ല കലാവാസന ഉള്ള ആളാണോ? ആർട് ആൻഡ് ക്രാഫ്റ്റ് ചെയ്യുവാൻ ഇഷ്ടമുള്ള ആളാണെങ്കിൽ വെറും 500 രൂപ മുതൽ മുടക്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നു ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ആരംഭിക്കാം. വിശ്വസിയ്ക്കാൻ ആക്കുന്നില്ലേ? എന്നാൽ സംഭവം സത്യം തന്നെയാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഹോബി ഇനി ഒരു തൊഴിലവസരം ആക്കി മാറ്റാം.
ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് എന്നും ലാഭം ഉള്ള ബിസിനസ്സ് ആണ്. ആളുകൾ എപ്പോളും വസ്ത്രത്തിനു അനുസരിച്ചുള്ള ആക്‌സസറീസ് ധരിക്കാൻ ആഗ്രഹിക്കുന്നു. കാണാൻ മനോഹരവും വ്യത്യസ്തവുമായ ആഭരണങ്ങൾക്ക് എപ്പോളും ആളുകൾക്കിടയിൽ നല്ല ഡിമാൻഡ് ആയിരിക്കും. മാറി മറിയുന്ന ഫാഷൻ ലോകത്ത് എപ്പോളും പുതിയ പുതിയ ഡിസൈനുകൾ വന്നു കൊണ്ടിരിക്കും, അതിനാൽ തന്നെ അവയെകുറിച്ചെല്ലാം വ്യക്തമായി അറിഞ്ഞു വെക്കേണ്ടിയിരിക്കുന്നു. അത്തരം കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങൾക്ക് ഈ കോഴ്‌സിൽ നിന്നും ലഭിക്കും.