ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ആമുഖം
കുക്കിങ്ങിൽ നിങ്ങൾക്ക് പാഷൻ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ ബേക്കിംഗ് ട്രൈ ചെയ്തിട്ടുണ്ടാകും. ചിലപ്പോൾ ഒരു കേക്ക്, അല്ലെങ്കിൽ മറ്റെന്തെങ്കിലും നിങ്ങൾ ബേക്ക് ചെയ്യാൻ ശ്രമിച്ചിട്ടെങ്കിലും ഉണ്ടാകും. പക്ഷെ നിങ്ങളുടെ ഈ പാഷന് ഒരു ബിസിനസ്സ് സാധ്യത ഉണ്ട് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? യഥാർത്തത്തിൽ ഇത് ഒരു വൻ ബിസിനസ്സ് ഓപ്പർച്യൂണിറ്റി ഉള്ള ഫീൽഡ് ആണ്. നിങ്ങളുടെ സ്വന്തം വീട്ടിൽ ഹോം ബേക്കറി ഒരു ബിസിനസ്സ് ആയിട്ട് എങ്ങനെ തുടങ്ങാം എന്ന് ഈ കോഴ്സിലൂടെ നിങ്ങൾക്ക് പഠിക്കാം. എന്തൊക്കെയാണ് ഈ ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ വേണ്ടി വരുന്ന കാര്യങ്ങൾ, വീട്ടിൽ ഏത് സ്ഥലത്താണ് ഈ ബിസിനസ്സിന് അനുയോജ്യം എന്നും എത്ര മുതൽമുടക്ക് ആവശ്യമുണ്ടെന്നും ഈ കോഴ്സിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.