ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ജൈവ സൗന്ദര്യ വ്യവസായം അഥവാ ഓർഗാനിക്ക് ബ്യൂട്ടി ഇൻഡസ്ട്രീ ഇപ്പോൾ വളരുകയാണ്. അതിന് പ്രധാന കാരണം ആളുകൾ ഇപ്പോൾ കെമിക്കലുകൾ ചേർക്കുന്ന വസ്തുക്കൾ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നില്ല എന്നതാണ്. ഒരു കാലത്ത് ആളുകൾ ബ്രാൻഡ് മാത്രം നോക്കി സാധനങ്ങൾ വാങ്ങുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പ്രൊഡക്ടിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ അല്ലെങ്കിൽ ഇൻഗ്രീഡിയന്റ്സ് നോക്കിയാണ് നമ്മളടക്കമുള്ള ആളുകൾ ഓരോന്നും വാങ്ങുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ അവർ ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ച് ബോധവൽക്കരിക്കുക എന്നത് ബ്രാൻഡുകളുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.
ശരീരത്തിൽ പ്രയോഗിക്കുന്നതിന്റെ 60 ശതമാനവും ചർമ്മം ആഗിരണം ചെയ്യുന്നു. ഉൽപ്പന്നത്തിലെ രാസവസ്തുക്കൾ നേരിട്ട് ചർമ്മത്തിലേക്ക് അബ്സോർബ് ചെയ്യപ്പെടുന്നു. ഇത് ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് തന്നെയാണ് ആളുകൾ പ്രകൃതിദത്തവും വീടുകളിൽ നിർമ്മിച്ചതുമായ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാൻ തുടങ്ങിയതിന്റെ പ്രധാന കാരണം.
പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. കൂടുതൽ ആളുകൾ കെമിക്കൽ ഉൽപന്നങ്ങളെ അപേക്ഷിച്ച് വീടുകളിൽ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നു. ഇവിടെയാണ് ഞങ്ങളുടെ കോഴ്സ് പ്രസക്തമാകുന്നത്.