ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ആമുഖം
ഹോം സ്റ്റേ ബിസിനസ്സ് എന്നു കേൾക്കുമ്പോൾ അത് ശരിക്കുമൊരു ബിസിനസ്സ് ആണോ എന്ന് തോന്നിയേക്കാം. അതെ, ഹോം സ്റ്റേ, അഥവാ നിങ്ങളുടെ വീട്ടിൽ അതിഥികളെ പാർപ്പിക്കുന്ന ഒരു ബിസിനസ്സ് ഇപ്പോൾ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ്, പ്രത്യേകിച്ച് കേരളം പോലുള്ള ടൂറിസം മേഖലകൾ അധികമായിട്ടുള്ള ഒരു സ്റ്റേറ്റിൽ. ടൂറിസ്റ്റുകൾ ഇവിടെ വരുന്നത് ഈ ഒരു സ്ഥലം ആസ്വദിക്കാനും ഇവിടത്തെ അനുഭവം തേടിയുമൊക്കെയാണ്. ഇവിടെയാണ് ഹോം സ്റ്റേ ബിസിനസ്സ് പ്രസക്തമാകുന്നത്. ഈ ബിസിനസ്സ് മോഡലിനെ കുറിച്ച് കൂടുതൽ അറിയാം ഈ കോഴ്സിലൂടെ.
ഒരു ബിസിനസ് ആരംഭിക്കുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. അതിനു വേണ്ടി പല റിസേർച്ചുകളും മറ്റും നമുക്ക് നടത്തേണ്ടി വരും. പ്രത്യേകിച്ച് അതിനു വേണ്ടുന്ന ക്യാപിറ്റൽ അഥവാ മുതൽമുടക്ക് , ആവശ്യമായ സൗകര്യം, ആൾബലം അഥവാ മാൻപവർ , എന്തൊക്കെ റോ മെറ്റീരിയൽസ് (അസംസ്കൃത വസ്തുക്കൾ) വേണ്ടി വരും, അതിന് വേണ്ടുന്ന ഗതാഗത സൗകര്യം (ട്രാൻസ്‌പോർട്ടേഷൻ), അതിനെ പ്രോസസ്സ് ചെയ്യാനുള്ള സമയം, എന്നിങ്ങനെ പലതും.
എന്നാൽ മേല്പറയുന്ന പല കാര്യങ്ങളും ഹോം സ്റ്റേ ബിസിനെസ്സിന് ആവശ്യമില്ല അല്ലെങ്കിൽ വളരെ മിതമായ അളവിൽ മാത്രം ആവശ്യമുള്ളവ ആയിരിക്കും. ഈ കോഴ്സ് നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു ഹോം സ്റ്റേ ബിസിനസ്സ് നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ കുറേ വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.
ഈ ബിസിനസിനെ കുറിച്ചുള്ള എല്ലാ വിശദമായി - അത് ആരംഭിക്കാൻ നേരത്തുള്ള നിയമാശ്രിതമായ അഥവാ ലീഗൽ പ്രോസസ്സ് (ബിസിനസ് രജിസ്റ്റർ ചെയ്യുക, മറ്റ് പ്രാദേശിക നിയമങ്ങൾ പാലിക്കുക എന്നിങ്ങനെ ഉള്ളവ) വശങ്ങൾ ഉൾപ്പടെ എല്ലാം ഈ കോഴ്‌സിൽ നിങ്ങൾക്ക് മനസ്സിലാവാൻ സാധിക്കും. ഇതുവഴി നിങ്ങൾക്ക് ഒരു ഹോം സ്റ്റേ ബിസിനസ്സ് സ്വയം തുടങ്ങാൻ ആവശ്യമായ എല്ലാ അറിവും ലഭിക്കും എന്ന് നിസ്സംശയം പറയാം. അതുകൂടാതെ, ഒരു ഹോം സ്റ്റേ ബിസിനസ്സ് ആരംഭിക്കുമ്പോൾ നിങ്ങൾക്ക് കിട്ടാവുന്ന സർക്കാർ വക ആനുകൂല്യങ്ങളും ലോൺ സൗകര്യങ്ങളും എന്തൊക്കെ എന്ന് മനസ്സിലാക്കാം.
ഈ കോഴ്സ് ആർക്കെല്ലാം പ്രയോജനപ്പെടുത്താം
ബിസിനസ് തുടങ്ങുക എന്നത് ഒരു സാധാരണ കാര്യമല്ല. അതിനുവേണ്ടി നിങ്ങൾ നിങ്ങളുടെ കഴിവും അറിവും പരമാവധി ഉപയോഗിക്കേണ്ടി വരും. സമയവും പണവും ചിലവാകും. ഇതൊക്കെ കഴിഞ്ഞാലും നിങ്ങൾ തുടങ്ങുന്ന ബിസിനസ് നഷ്ടത്തിലാണെങ്കിൽ വീണ്ടും റിസർച്ച് ചെയ്യേണ്ടി വരും. ലാഭത്തിലാണെങ്കിൽ അതിനെ കൂടുതൽ ലാഭകരമാക്കാനുള്ള മാർഗ്ഗം തേടും.
നിങ്ങൾ ഒരു മികച്ച ലാഭം മിതമായ മുതൽമുടക്കിൽ കിട്ടാൻ സാധ്യതയുള്ള ബിസിനസ് ആണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഹോം സ്റ്റേ തുടങ്ങുന്നത് ഒരു നല്ല തീരുമാനമാവും. അതിനു വേണ്ടുന്ന എല്ലാ റിസേർച്ചുകളും ഞങ്ങൾ നിങ്ങൾക്കായി ചെയ്തിട്ടുണ്ട്.
ഒരു ബിസിനസ്സ് ആരംഭക്കുന്നതിനെ കുറിച്ച് പലതരം തെറ്റുധാരണകൾ പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ഈ കോഴ്സ് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അത് കൂടാതെ നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും വിധം ഹോം സ്റ്റേ ബിസിനസ്സ് എങ്ങനെ വിജയകരമായി നടത്തിക്കൊണ്ടു പോകാം എന്നും ഞങ്ങളുടെ സബ്ജെക്ട് എക്സ്പേർട് നിങ്ങൾക്ക് പറഞ്ഞു തരും.
പ്രായഭേദമന്യേ ആർക്കും ഈ കോഴ്സ് പ്രയോജനപ്പെടുത്താം. എന്തിരുന്നാലും, ഒരു വിഭാഗം ആളുകൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമായിരിക്കും. ഈ താഴെ പറയുന്ന ആരെങ്കിലുമാണ് നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ അടുപ്പമുള്ളവർ എങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കും നിങ്ങളുടെ അടുപ്പമുള്ളവർക്കും കൂടുതൽ ഉപകാരപ്പെടും:
1. നിങ്ങൾ ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ- ഹോം സ്റ്റേ ഒരു നല്ല റിട്ടേൺസ് കിട്ടുന്ന ബിസിനസ്സ് ആണ്. വളരെ മിതമായ മുതൽമുടക്കിൽ അഥവാ ഇൻവെസ്റ്മെന്റിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ്സ് ആണ് ഹോം സ്റ്റേ ബിസിനസ്സ്
2. നിങ്ങൾക്ക് സ്വന്തമായി വീട് അല്ലെങ്കിൽ വെവ്വേറെ സ്ഥലങ്ങളിൽ വീടുകൾ ഉണ്ടെങ്കിൽ- ഹോം സ്റ്റേ ബിസിനസ്സ് നിങ്ങൾക്ക് അനുയോജ്യമാണ്. ഈ കോഴ്സ് വഴി നിങ്ങളുടെ വീടിനെ പരമാവധി ഉപയോഗിച്ച് അതിലൂടെ സമ്പാദിക്കാൻ സാധിക്കും.
3. നിങ്ങൾ ഒരു നല്ല ലാഭം കൊയ്യുന്ന ഇൻവെസ്റ്റ്മെന്റ് നോക്കുകയാണ് എങ്കിൽ- ഈ കോഴ്സ് വഴി നിങ്ങൾക്ക് ലാഭകരമായ ബിസിനസ്സ് ചെയ്യാൻ കഴിയും. പ്രതിമാസം ഈ ബിസിനസ്സ് നിങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ വരുമാനം തരും.
4. നിങ്ങൾ ഹോം സ്റ്റേ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ- ഈ കോഴ്സ് നിങ്ങള്ക്കു വേണ്ടി ഈ ബിസിനസിനെ പറ്റി എല്ലാം റിസർച്ച് ചെയ്തു വച്ചിട്ടുണ്ട്. അതിനു പുറമെ, ഈ വ്യവസായത്തിൽ തന്നെ വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള പ്രഗത്ഭനായ ഒരാൾ നിങ്ങളെ ഗൈഡ് ചെയ്യും.
5. നിങ്ങൾ കൂടുതൽ ഹോം സ്റ്റേ ബിസിനെസ്സിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ- ഹോം സ്റ്റേ എങ്ങനെ പ്രവർത്തിക്കുന്നു, അതിനുള്ള ആവശ്യമായ സൗകര്യങ്ങൾ, പിന്നെ അതിനു വേണ്ടുന്ന മറ്റു കാര്യങ്ങൾ എന്നിവ അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ ഈ കോഴ്സ് നിങ്ങളെ നേർവഴിക്കു നയിക്കും.
നിങ്ങൾ എന്തിന് ഈ കോഴ്സ് എടുക്കണം
സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഒരു ചോദ്യമാണ്. എന്ത് കൊണ്ട് നിങ്ങൾ ഈ കോഴ്സ് എടുക്കണം? ഉത്തരം പ്രധാനമായും നിങ്ങളുടെ താല്പര്യം എന്ന് തന്നെയാണ്. നിങ്ങൾക്ക് ഈ ബിസിനെസ്സിനോടുള്ള കൗതുകം തന്നെയാണ് ഈ കോഴ്സ് എടുക്കാനുള്ള വലിയ ഒരു ഘടകം. കൂടാതെ നിങ്ങൾക്ക് കൂടുതൽ അറിവും ഈ ബിസിനസിനെ കുറിച്ച് കൂടുതൽ മനസ്സിലാവാനും ശരിയായ വിധം ഹോം സ്റ്റേ ബിസിനസ്സ് പ്രവർത്തിക്കാനും ഉള്ള അറിവ് ഞങ്ങൾ പകർന്ന് തരും. അത് കൂടാതെ ഈ കോഴ്സ് വഴി നിങ്ങൾക്ക്
1. ഹോം സ്റ്റേ ബിസിനസ്സിനു കിട്ടാവുന്ന എല്ലാവിധ ആനുകൂല്യങ്ങളും എങ്ങനെ പരമാവധി ലാഭിക്കാം എന്ന് മനസ്സിലാക്കാം.
2. ഹോം സ്റ്റേ ബിസിനെസ്സിനെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചും വിശദമായി മനസ്സിലാക്കാം- ഈ കോഴ്‌സിൽ നിങ്ങൾക്കായി നിയോഗിച്ചിട്ടുള്ള മെന്റർ ഹോം സ്റ്റേ ബിസിനെസ്സിനെ പറ്റിയും അതിന്റെ വിശദശാംശങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും
3. ഹോം സ്റ്റേ ബിസിനസ്സ് എങ്ങനെ സക്‌സസ്ഫുൾ ആയി നടത്താം എന്ന് നിങ്ങൾക്ക് വിജയകരമായി ബിസിനസ്സ് നടത്താനാകും. കൂടാതെ ഈ ബിസിനെസ്സിൽ എങ്ങനെ നഷ്ടം ഏറക്കുറെ ഇല്ലാതാക്കാം എന്നും മനസ്സിലാവും.
4. തെറ്റായ വിവരങ്ങൾ നൽകുന്ന തട്ടിപ്പുകാരുടെ പിടിയിൽ വീഴാതിരിക്കാനും ഇത് സഹായിക്കും- ഹോം സ്റ്റേ ബിസിനസ്സ് സംബന്ധമായ തെറ്റായ വസ്തുതകൾ നിങ്ങൾക്ക് വേർതിരിച്ചു മനസ്സിലാക്കാൻ സാധികും. തെറ്റായ വിവരങ്ങൾ നൽകുന്ന വഞ്ചകരെ എങ്ങനെ വേർതിരിച്ചറിയാമെന്നും ഒഴിവാക്കാമെന്നും ഇതുവഴി നിങ്ങൾക്ക് അറിയാൻ സാധിക്കും
5. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവി ഒരു പരിധി വരെ ബിസിനസ്സിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സുരക്ഷിതമാക്കാൻ സാധിക്കും.
ഈ കോഴ്സിൽ ഉൾപ്പെട്ടവ എന്തൊക്കെ
ഈ കോഴ്‌സിൽ വിശദമായ ഗവേഷണം ചെയ്‌ത അധ്യായങ്ങൾ ചേർത്തിട്ടുണ്ട്. പരിചയസമ്പന്നനായ ഒരു ഉപദേഷ്ടാവ് സാധ്യമായ ഏറ്റവും മികച്ച രീതിയിൽ ഇത് അവതരിപ്പിക്കുന്നു. കൂടാതെ, ഈ മേഖലയിൽ ബിസിനസ്സ് വിജയകരമായി വർഷങ്ങളായി നടത്തി വരുന്ന ഒരു സംഭരംഭകനെയും ഞങ്ങൾ നിങ്ങളുടെ സംശയങ്ങൾ തീർക്കാൻ വേണ്ടി കൊണ്ട് വന്നിരിക്കുന്നു. ഈ കോഴ്‌സ് ഉപയോഗിച്ച് നിങ്ങൾക്ക് താഴെപ്പറയുന്ന കാര്യങ്ങൾ വിശദമായി പഠിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ കഴിയും:
1. ഹോം സ്റ്റേ ബിസിനെസ്സിനെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചുമുള്ള ആമുഖം - ഈ കോഴ്സിനെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഈ കോഴ്‌സിലൂടെ നിങ്ങൾ പഠിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും ഈ കോഴ്സ് മൂലം നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന നേട്ടങ്ങളെ പറ്റിയും ഒരു ചെറിയ ആമുഖം.
2. ഈ കോഴ്സിൽ നിങ്ങളുടെ വഴികാട്ടിയായ പ്രമുഖ ബിസിനസ്സ്മാനെ പരിചയപ്പെടുക- വർഷങ്ങളായി ഹോം സ്റ്റേ രംഗത്ത് തിളങ്ങി നിൽക്കുന്ന സംരംഭകാരിൽ ഒരാളാണ് നിങ്ങളുടെ മെൻറ്റർ. അദ്ദേഹത്തെ പരിചയപ്പെടാം.
3. ഹോം സ്റ്റേ ബിസിനെസ്സിനെപ്പറ്റിയുള്ള പൊതുവെ ഉയരുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും
4. ഈ ബിസിനെസ്സിനു ആവശ്യമായ മൂലധനം അഥവാ ഇൻവെസ്റ്റ്മെന്റ്, ലഭിക്കാവുന്ന ഗവണ്മെന്റ് സബ്സിഡികൾ മറ്റും ലോൺ സൗകര്യങ്ങൾ- നിങ്ങൾക്ക് കിട്ടാവുന്നതും അർഹിക്കുന്നതുമായ ഗവണ്മെന്റ് സബ്സിഡികൾ മറ്റും ലോൺ സൗകര്യങ്ങളെ കുറിച്ച് ഒരു വ്യക്തമായ ധാരണ നിങ്ങൾക്ക് ലഭിക്കും.
5. ഹോം സ്റ്റേ ബിസിനസ് ആരംഭിക്കാൻ വേണ്ട നിയമാസൃതമായ വ്യവസ്ഥകൾ എന്തൊക്ക- ഈ ബിസിനസ് ആരംഭിക്കാൻ വേണ്ട സ്റ്റാറ്റ്യൂട്ടറി മറ്റും പ്രാദേശിക നിയമ വ്യവസ്ഥകൾ എന്തൊക്ക, ലൈസൻസ് എങ്ങനെ നേടാം എന്നും മറ്റും മനസ്സിലാക്കാം
6. ഇൻഷുറൻസ് പരിരക്ഷ എങ്ങനെ നേടാം- ഹോം സ്റ്റേ ബുസിനെസ്സിനു എന്ത് തരം ഇൻഷുറൻസ് എടുക്കാം എന്നും അതിനുള്ള പ്രോസസ്സ് എങ്ങനെയാണെന്നുമൊക്കെ ഈ കോഴ്‌സിൽ മനസ്സിലാക്കാം.
7. സ്ഥാനനിർണ്ണയം- വീട്ടിൽ അതിനു പറ്റിയ സ്ഥാനം എങ്ങനെ കണ്ടു പിടിക്കാം എന്ന് മനസ്സിലാക്കാം
8. തീമുകളും ഡിസൈനിങ്ങും- ഹോം സ്റ്റേ ബിസിനസ്സിന്റെ പ്രധാന ആകർഷണം അതിന്റെ ഒരു ഡിസൈനിംഗിങ്ങും അതിന്റെ തീം സെറ്റപ്പുമാണ്. അനുയോജ്യമായ ഒരു തീം ആൻഡ് ഡിസൈൻ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് നമുക്കു നോക്കാം.
9. ഹോം സ്റ്റേ ബിസിനസ്സിനു ആവശ്യമായ അടിസ്ഥാനപരമായ സൗകര്യങ്ങൾ- ഈ ബിസിനസ്സ് സുഖമമായി നടത്താൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്താണെന്നും അവ എങ്ങനെ ശരിയാകാമെന്നും ഈ കോഴ്സിൽ നിന്നും പഠിക്കാം.
10. മാനേജ്മെന്റ് രീതികൾ- എത്ര ആൾക്കാരെ ഈ ബിസിനസ്സിനു വേണ്ടി നിയമിക്കണമെന്നും ഈ ബിസിനസ് എങ്ങനെ നന്നായി മാനേജ് ചെയ്യാമെന്നും പഠിക്കാം ഈ കോഴ്സിലൂടെ.
11. ബ്രാൻഡിങ്ങും മാർകെറ്റിംഗും- ഹോംസ്റ്റേ ഒരു നല്ല കോംപ്റ്റിറ്റിവ് ബിസിനസ് മേഖലയാണ്. നിങ്ങളുടെ ബിസിനസ്സ് ഇതിൽ പെർഫോം ചെയ്യണമെങ്കിൽ ഒരു നല്ല ബ്രാൻഡിംഗും മാർക്കറ്റിംഗ് രീതികളും തിരഞ്ഞെടുക്കണം. എങ്ങനെ അത് ചെയ്യാമെന്ന് ഈ കോഴ്സ് നിങ്ങൾക്ക് മനസ്സിലാക്കി തരും
12. ബുക്കിംഗ് എങ്ങനെ നേടാം- ഹോംസ്റ്റേ ബിസിനസ്സിന്റെ വില്പന അഥവാ സെയിൽസ് എന്ന് പറയുന്നത് അതിനു കിട്ടുന്ന ബുക്കിങ്‌സ് ആണ്. നിങ്ങൾക്ക് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അതിനുള്ള സൗകര്യം ചെയ്യാൻ സാധിക്കും ഈ കോഴ്സ് മൂലം.
13. കസ്റ്റമർ റീട്ടെൻഷൻ അഥവാ ഉപഭോക്ത്യ നിലനിറുത്തൽ- നിങ്ങളുടെ ഹോംസ്റ്റേ സർവീസ് ഉപയോഗിച്ച ഒരാളെ വീണ്ടും നിങ്ങളുടെ സർവീസ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഇത്തരം ബിസിനെസ്സുകളുടെ വിജയം എന്ന് പറയുന്നത്. അത്തരം ടെക്‌നിക്കുകൾ ഈ കോഴ്സിൽ നിങ്ങൾ പഠിക്കും.
14. വില നിർണ്ണയവും മറ്റു അക്കൗണ്ടിംഗ് രീതികളും- ഈ സർവീസിന്റെ വില എന്ത് അടിസ്ഥാനത്തിൽ നിശ്ചയിക്കാമെന്നും നമുക്ക് കിട്ടാവുന്ന പ്രോഫിറ്റ് മാർജിനും മറ്റ് അക്കൗണ്ടിംഗ് രീതികളും പരിചയപ്പെടാം ഇതിലൂടെ.
15. വരുമാനവും വരവുചിലവുകളും- ഈ ബിസിനസ്സിന്റെ വരുമാന രീതികളും അതിന്റെ ചിലവുകൾ എന്തൊക്കെയാണെന്നും ഈ കോഴ്‌സിൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
16. ഈ ബിസിനെസ്സിൽ നിങ്ങൾ നേരിട്ടേക്കാവുന്ന വെല്ലുവിളികളും അതിനെ അതിജീവിക്കുന്നതും- എല്ലാ ബിസിനെസ്സുകൾക്കും അതിന്റെതായ വെല്ലുവിളികൾ ഉണ്ടാകും. അത് എങ്ങനെ അതിജീവിക്കാം എന്നൊക്കെ നിങ്ങളുടെ മെൻറ്റർ നിങ്ങൾക്ക് പറഞ്ഞു തരും.
അടിസ്ഥാന യോഗ്യത
ഈ കോഴ്‌സിൽ ചേരുന്നതിന് നിങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല. ഒരു പരിധി വരെ പ്രായവും ഒരു പരിമിതിയല്ല. പക്ഷേ ഇനിപ്പറയുന്ന ക്വാളിറ്റീസ് അല്ലെങ്കിൽ ആഗ്രഹങ്ങൾ അഥവ സ്വപ്നങ്ങൾ നിങ്ങൾക്ക് ആവശ്യമാണ് :
1. നിങ്ങൾക്ക് ഒരു ബിസിനസ്സ്മാൻ ആകാൻ ആഗ്രഹമുണ്ട്- ഈ കോഴ്സ് നിങ്ങളെ ഒരു നല്ല ബിസിനെസ്സുകാരൻ ആകാൻ സഹായിക്കും.
2. ഒരു നല്ല ബിസിനസ് ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു- ഹോം സ്റ്റേ ബിസിനസ്സ് പൊതുവെ നല്ല റിട്ടേൺസ് തരുന്ന ഒരു ബിസിനസ്സ് ആണ്.
3. നിങ്ങളുടെ പക്കലുള്ള സ്ഥലസൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് അതിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ- ഹോം സ്റ്റേ ബിസിനസ് നിങ്ങളുടെ പക്കലുള്ള സൗകര്യങ്ങളെ ആശ്രയിച്ചാണ് പൊതുവെ ആരംഭിക്കുന്നത്. നിങ്ങളുടെ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താം ഈ ബിസിനസ്സ് കോഴ്സിലൂടെ.
4. കൂടുതൽ അറിവ് നേടുക- അറിവ് എപ്പോഴും ഒരു സമ്പത്താണ്. ഏത് തരത്തിലുള്ള കോഴ്സിന്റെയും അടിസ്ഥാന ലക്ഷ്യം അതാണ്. നിങ്ങളുടെ അറിവ് മെച്ചപ്പെടുത്താനും ഈ കോഴ്‌സ് ലക്ഷ്യമിടുന്നു.
Your benefits with this course
ഈ കോഴ്സിന്റെ പ്രയോജനം
ഈ കോഴ്‌സ് പൂർത്തിയാക്കുന്നത് ഇനിപ്പറയുന്ന കാര്യങ്ങളിൽ നിങ്ങളെ സഹായിക്കും:
1. ഹോം സ്റ്റേ ബിസിനെസ്സിനെ കുറിച്ച് വ്യക്തമായ ധാരണ- ഈ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ നിങ്ങൾക്ക് ഹോം സ്റ്റേബിസിനെസ്സിനെ പറ്റി എല്ലാം അറിയാൻ സാധിക്കും
2. ഈ ബിസിനസ്സിന്റെ പ്രാക്ടിക്കൽ വശങ്ങളെ പറ്റി നിങ്ങൾക്ക് വ്യക്തമായ ധാരണ ലഭിക്കും.
3. വഞ്ചനാപരമായ ഉപദേശം ഒഴിവാക്കാനുള്ള കഴിവ്- ഹോം സ്റ്റേ ബിസിനെസ്സിനെ പറ്റിയുള്ള തെറ്റായ വിവരങ്ങളോ കിംവദന്തികളോ വേർതിരിക്കാൻ നിങ്ങൾക്ക് കഴിയും
4. നിങ്ങളുടെ ഭാവി ഒരു പരിധി വരെ ഭദ്രമാക്കാൻ സാധിക്കും
എഫ് ഏ ക്യൂസ്
നിങ്ങൾ അറിയേണ്ടതെല്ലാം:
1. എന്താണ് ഹോം സ്റ്റേ ബിസിനസ്സ്?
2. നിങ്ങൾക്ക് ഹോം സ്റ്റേ ബിസിനസ്സ് എങ്ങനെ ആരംഭിക്കാം?
3. ഹോം സ്റ്റേ ബിസിനെസ്സിന് ആവശ്യമായ ക്യാപിറ്റൽ മറ്റും സൗകര്യങ്ങൾ എന്തൊക്കെ?
4. ഹോം സ്റ്റേ തുടങ്ങാൻ ആവശ്യമായ രേഖകളും മറ്റു സൗകര്യങ്ങളും എന്തൊക്കെയാണ്?
5. ഹോം സ്റ്റേ ബിസിനസ്സ് നിങ്ങൾക്ക് നൽകുന്ന ലാഭവും നഷ്ടവും
ഈ വിശദമായ കോഴ്‌സിൽ ഈ ചോദ്യങ്ങൾക്കെല്ലാം നിങ്ങൾക്ക് ഉത്തരം ലഭിക്കും.