ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ഫോട്ടോഗ്രാഫി എന്നത് വെറുമൊരു ബിസിനസ്സ് മാത്രമല്ല മറിച്ച് അതൊരു കലാരൂപം കൂടിയാണ്. നിലവിലെ സാഹചര്യത്തിൽ, കല്യാണങ്ങൾ, നൂലുകെട്ട്,മാമ്മോദിസാ, മരണാനന്തര ചടങ്ങുകൾ തുടങ്ങി ഒട്ടു മിക്ക പരിപാടികളിലും ഫോട്ടോ എടുക്കാറുണ്ട്. അതിനു പുറമെയായി ഇന്ന് വളരെ അധികം മോഡലിംഗ് ഫോട്ടോ ഷൂട്ടുകളും നടക്കുന്നുണ്ട്. ഫോട്ടോഗ്രാഫി സ്റ്റുഡിയോകളുടെ ആവശ്യം വർദ്ധിച്ചു വരികയാണ്. ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സ് ഇന്നത്തെ കാലത്ത്, വളർന്നു വരുന്ന ബിസിനസ്സുകളിൽ ഒന്നാണ്. നിങ്ങൾ ഒരു ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സ് ആരംഭിച്ചാൽ, വിപണിയിൽ എത്രത്തോളം അവസരം ഉണ്ടെന്ന് നിങ്ങൾക്ക് ഈ കോഴ്‌സ് വഴി പഠിക്കാം.