ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
നമുക്ക് ഇപ്പോഴൊക്ക ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് എണ്ണ. പ്രത്യേകിച്ച് ഭക്ഷണത്തിൽ. എഡിബിൾ ഓയിൽ അഥവാ ഭക്ഷ്യ എണ്ണ ഇല്ലാത്ത പാചകം ഒരു ശരാശരി വീട്ടിൽ വളരെ കുറവാണ് എന്നു തന്നെ വേണമെങ്കിൽ പറയാം. ഇതിന്റെ മാർക്കറ്റ് എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അത്രയും പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് ഈ ഓയിൽ മിൽ ബിസിനസ് എന്നു പറയുന്നത്.
ഈ കോഴ്സ് ഒരു ഓയിൽ മിൽ ബിസിനസ്സിനെപ്പറ്റിയുള്ള നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു ഓയിൽ മിൽ നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ അമ്പതു വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.