ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
മെഴുകുതിരി എന്ന് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു വെട്ടം വന്നു നിറയുന്നില്ലേ? ആ വെളിച്ചം നിങ്ങളുടെ ജീവിതത്തിലും നിറയണമെങ്കിൽ ഇതാ ഒരു സ്മാർട്ട് വഴി, മറ്റൊന്നുമല്ല മെഴുകുതിരി നിർമ്മാണ ബിസിനസ്സ് തന്നെ. വീട്ടിൽ ഇരുന്നു കുറഞ്ഞ ചിലവിൽ മെഴുകുതിരി നിർമ്മിക്കാം വൻ ലാഭത്തിൽ അത് വിൽക്കുകയും ചെയ്യാം. മെഴുകുതിരികൾക്ക് അന്നും ഇന്നും നല്ല മാർക്കറ്റ് ആണ്. വെളിച്ചത്തിനായുള്ള ഒരു ഉപാധി മാത്രമല്ല ഇന്ന് മെഴുകുതിരികൾ, അതൊരു അലങ്കാര വസ്തുവായും ആളുകൾ ഉപയോഗിക്കുണ്ട്. സുഗന്ധം നിറഞ്ഞ മെഴുകുതിരികളും ആളുകൾക്ക് ഇപ്പോൾ ഏറെ പ്രിയങ്കരമാണ്. ഇതൊക്കെ കൊണ്ട് തന്നെ മെഴുകുതിരി നിർമ്മാണ ബിസിനസ്സ് ആരംഭിക്കുക എന്നത് മഹത്തായൊരു ആശയം തന്നെയാണ്. അതിനാൽ ഈ കോഴ്‌സിലൂടെ നിങ്ങൾ നിങ്ങളുടെ ജീവിത വിജയത്തിന് തിരി കൊടുക്കൂ.