ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
പണ്ടുള്ളതിനേക്കാൾ ആളുകൾ ഇന്ന് കൂടുതലായി യാത്രകൾ ചെയ്യാനായി പുറപ്പെടുന്നു. സോഷ്യൽ മീഡിയയിലെ ട്രാവൽ വ്‌ളോഗുകളുടെ തരംഗം ഇതിനു ആക്കം കൂട്ടി എന്ന് വേണമെങ്കിൽ പറയാം. ലോകത്തിന്റെ ഏതു മൂലകളിലേക്കും പോകാനായി ആളുകൾ ഇന്ന് തയ്യാറാണ്. തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ യാത്ര പോയ സ്ഥലങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ ഇന്ന് ഏവർക്കും നല്ല ഉത്സാഹമാണ്. അത് കൊണ്ട് തന്നെ ട്രാവൽ ആൻഡ് ടൂറിസം ബിസിനസിന് വളരെ അധികം ഡിമാൻഡ് ആണുള്ളത്. നിങ്ങൾക്ക് എങ്ങനെ നല്ലൊരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് തുടങ്ങാം എന്നും എങ്ങനെ അത് വിജയകരമായി മുൻപോട്ട് കൊണ്ട് പോകാം എന്നും ഈ കോഴ്‌സിലൂടെ പഠിക്കാം.