ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ഇന്ന് ലോകത്തിലെ എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കൈമുദ്ര പതിപ്പിക്കുന്നു. ബിസിനസ്സ് ലോകത്തും മറിച്ചല്ല.എത്രയോ പ്രഗൽഭരായ സ്ത്രീകൾ തങ്ങളുടെ കഴിവ് ബിസിനസ്സിൽ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ തങ്ങളുടെ കഴിവുകളെ പൊടി പിടിച്ചു നശിക്കാൻ വിടാതെ സധൈര്യം ബിസിനസ്സ് ലോകത്തേക്ക് മുന്നിട്ടിറങ്ങിയ ഈ വനിതകളിൽ നിന്ന് പ്രചോദനം ഉൾകൊള്ളാൻ നമ്മുടെ നാട്ടിലെ പല സ്ത്രീകൾക്കും കഴിയണം എന്ന ആഗ്രഹത്തിൽ ആണ് ffreedom app -ൽ വനിതാ സംരംഭകത്വ കോഴ്സ് ആരംഭിച്ചത് തന്നെ. കൂടുതൽ സ്ത്രീകളെ ബിസിനസ്സ് ലോകത്തേക്ക് കൊണ്ട് വരണം എന്ന മഹത്തായൊരു ലക്ഷ്യം ആണ് ഈ കോഴ്‌സിന് പിന്നിലുള്ളത്.
നിങ്ങളുടെ കഴിവുകളെ പൂട്ടികെട്ടി വെച്ച്, ഞാനും ഒരു വർണ്ണപട്ടമായിരുന്നു എന്ന് പാടാതെ, പുതിയ ബിസിനസ്സ് ആശയങ്ങളുമായി മുന്നിട്ടിറങ്ങൂ. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് നിങ്ങൾക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കുവാൻ സാധിക്കൂ. ചെറിയ മൂലധനത്തോട് കൂടി തുടങ്ങാൻ സാധിക്കുന്ന ഒരുപാട് ബിസിനസ്സ് ഓപ്‌ഷനുകൾ ഉണ്ട്. അതിനെ പറ്റി അറിയാനും നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയർത്താനും ആയി ഈ കോഴ്‌സിൽ ചേരുക.