4.4 from 5.8K റേറ്റിംഗ്‌സ്
 2Hrs 18Min

ആപ്പിൾ ഫാമിംഗ് കോഴ്സ്- ഏക്കറിന് 9 ലക്ഷം സമ്പാദിക്കാം

കുറഞ്ഞ നിക്ഷേപത്തിൽ ആപ്പിൾ ഫാമിംഗ് ആരംഭിച്ചു നിങ്ങൾക്കും വിജയത്തിന്റെ ഫലം ആസ്വദിക്കാം.

ഈ കോഴ്‌സ് ഈ ഭാഷകളിൽ ലഭ്യമാണ് :

Course Video on Apple Farming
 
വ്യക്തിഗത ധനകാര്യ കോഴ്‌സുകൾ(14)
കൃഷി കോഴ്‌സുകൾ(19)
ബിസിനസ്സ് കോഴ്‌സുകൾ(34)
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
2Hrs 18Min
 
പാഠങ്ങളുടെ എണ്ണം
13 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
കാർഷിക അവസരങ്ങൾ, Completion Certificate
 
 

ffreedom ആപ്പിലെ ആപ്പിൾ ഫാമിംഗ് കോഴ്‌സിലൂടെ നിങ്ങൾക്ക് ഫാമിംഗ് ബിസിനസ്സ് ആരംഭിക്കുന്നതിനും ലാഭകരമായി പ്രവർത്തിപ്പിക്കുന്നതിനും വേണ്ട എല്ലാ അറിവുകളും നേടിയെടുക്കാം. കോഴ്‌സിൽ ആപ്പിൾ കൃഷിയുടെ അടിസ്ഥാനകാര്യങ്ങൾ മുതൽ ഉയർന്ന നിലവാരമുള്ള ആപ്പിൾ വളർത്തുന്നതിനും വിളവെടുക്കുന്നതിനുമുള്ള വിപുലമായ ടെക്‌നിക്കുകൾ വരെ ഉൾപ്പെടുത്തിയിരിക്കുന്നു. വ്യത്യസ്‌ത തരത്തിലുള്ള ആപ്പിളുകൾ ഏതെന്നും ഓരോ ഇനത്തിനും ഏറ്റവും നന്നായി വളരാനുള്ള സാഹചര്യങ്ങൾ എന്താണെന്നും ഒരു ആപ്പിൾ ഫാം നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങളും സൗകര്യങ്ങളുംഎന്തൊക്കെയെന്നും, മണ്ണ് തയ്യാറാക്കൽ, ജലസേചനം, കീടനിയന്ത്രണം എന്നിവയ്ക്കുള്ള മികച്ച രീതികൾ എന്താണെന്നും എല്ലാം ഈ കോഴ്‌സിൽ ചർച്ച ചെയ്യുന്നു.

ആപ്പിൾ മരം വെട്ടിയൊതുക്കൽ, അധിക ഫലങ്ങൾ നീക്കം ചെയ്യൽ എന്നിങ്ങനെയുള്ള ടെക്‌നിക്കുകൾ ഉപയോഗിച്ചു എങ്ങനെ ഉയർന്ന നിലവാരമുള്ള ആപ്പിൾ വളർത്തുകയും  വിളവെടുക്കുകയും ചെയ്യാമെന്ന് ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് അറിയാം. വിള സംരക്ഷണം, രോഗ പരിപാലനം, വിളവെടുപ്പിന് ശേഷം വൃത്തിയായി സംഭരിക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

സാങ്കേതിക വശങ്ങൾക്ക് പുറമേ, മാർക്കറ്റിംഗ്, സെയിൽസ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, നിയമപരമായ ആവശ്യകതകൾ എന്നിവ പോലുള്ള അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ബിസിനസ്സ് കഴിവുകളും കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലാഭകരവും വിജയകരവുമായ ആപ്പിൾ ഫാമിംഗ് ബിസിനസ്സിന്റെ എല്ലാ വശങ്ങളും മനസിലാക്കാൻ ഇത് നിങ്ങളെ തീർച്ചയായും സഹായിക്കും. പരിചയസമ്പന്നനായ ആപ്പിൾ കർഷകനിൽ നിന്നും ഈ ബിസിനസ്സിൽ വിജയിക്കാൻ ആവശ്യമായ അറിവുകൾ ഈ കോഴ്സിലൂടെ നിങ്ങൾക്ക് നേടിയെടുക്കാം.

ശരിയായ അറിവും വൈദഗ്ധ്യവും ഉപയോഗിച്ച്, ഒരു വ്യക്തിക്ക് സ്വന്തമായി ആപ്പിൾ കൃഷി ബിസിനസ്സ് ആരംഭിക്കാനും സ്ഥിരമായ വരുമാനം നേടാനും സാധ്യമാണ്. ഒരു ആപ്പിൾ ഫാം നടത്താനും അതിൽ നിന്ന് സ്ഥിരമായ വരുമാനം നേടാനുമുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യപടിയായിരിക്കും ffreedom ആപ്പിലെ ആപ്പിൾ ഫാമിംഗ് കോഴ്‌സിൽ ചേരുന്നത്.

 

ആർക്കൊക്കെ കോഴ്‌സ് എടുക്കാം?

  • സ്വന്തമായി ആപ്പിൾ-കൃഷി ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾക്ക് ഈ കോഴ്സ് മികച്ചതാണ്

  • പുതിയ ബിസിനസ് അവസരങ്ങൾ തേടുന്ന സംരംഭകർക്ക് ഈ കോഴ്സ് ഉപകാരപ്പെടും

  • ആപ്പിൾ കൃഷിയുടെ ടെക്‌നിക്കൽ, ബിസിനസ് വശങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ആളുകൾ ഈ കോഴ്സ് അനുയോജ്യമാണ് 

  • തങ്ങളുടെ ഉൽപ്പാദന, വിപണന സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്താൻ നോക്കുന്ന ചെറുകിട ആപ്പിൾ കർഷകർക്ക് ഈ കോഴ്സ് നന്നായിരിക്കും  

  • ആപ്പിൾ കൃഷിയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ കോഴ്‌സിൽ ചേരാം

 

കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?

  • ആപ്പിൾ മരങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വേണ്ട അടിസ്ഥാനകാര്യങ്ങൾ ഇതിൽ നിന്നും പഠിക്കാം 

  • ആപ്പിൾ മരങ്ങൾക്കുള്ള ശരിയായ നടീൽ, പരിപാലന വിദ്യകൾ എന്താണെന്നു അറിയാം 

  • ആപ്പിളിൽ ഉണ്ടാകുന്ന കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള സംയോജിത കീട പരിപാലന തന്ത്രങ്ങൾ അറിഞ്ഞിരിക്കാം

  • ആപ്പിളിന്റെ വിളവെടുപ്പും വിളവെടുപ്പിനു ശേഷമുള്ള കാര്യങ്ങളും മനസിലാക്കാം 

  • ആപ്പിളും ആപ്പിൾ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളും എങ്ങനെ വിപണനം ചെയ്യാനും വിൽക്കാനും കഴിയും എന്ന് പഠിക്കാം 

 

മൊഡ്യൂൾസ്

  • ആമുഖം: ആപ്പിൾ കൃഷിയെ പറ്റിയുള്ള ഒരു പൊതു അവലോകനം ഇതിൽ നിന്നും ലഭിക്കും, ഈ കൃഷിയുടെ  സാധ്യതകൾ, നേട്ടങ്ങൾ എന്നിങ്ങനെ ഉള്ള അറിവുകളും നേടാം

  • നിങ്ങളുടെ മെന്ററിനെ പരിചയപ്പെടാം: പരിചയസമ്പന്നനായ ഒരു ആപ്പിൾ കർഷകനുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്റ അറിവും അനുഭവങ്ങളും  അറിയുവാനുമുള്ള അവസരം.

  • അടിസ്ഥാന ചോദ്യങ്ങൾ: ഒരു ആപ്പിൾ ഫാമിംഗ് ബിസിനസ്സ് ആരംഭിക്കുമ്പോൾ ഏത് തരത്തിലുള്ള ആപ്പിൾ മരങ്ങൾ നടണം, ഏത് രീതിയിൽ നടണം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരം നേടാം 

  • മൂലധനവും ഗവ. സൌകര്യങ്ങളും: ഒരു ആപ്പിൾ ഫാമിനു ആവശ്യമായ ചെലവുകൾ വഹിക്കാൻ സഹായിക്കുന്ന ഗ്രാന്റുകൾ, വായ്പകൾ, മറ്റ് സാമ്പത്തിക സഹായം എന്നിങ്ങനെയുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

  • ആവശ്യമായ ഭൂമി, മണ്ണ്, കാലാവസ്ഥ: ആപ്പിൾ കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിയും മണ്ണും കാലാവസ്ഥയും അറിഞ്ഞിരിക്കാം. മണ്ണിന്റെ തരം, ഭൂപ്രകൃതി, കാലാവസ്ഥാ രീതികൾ എന്നിവ ഈ മോഡ്യൂളിൽ ഉൾപ്പെടുന്നു.

  • ആപ്പിൾ ഇനങ്ങൾ: കൃഷി ചെയ്യാനായി ഉപയോഗിക്കുന്ന വിവിധ തരം ആപ്പിളുകൾ അവ വളരുന്ന പ്രദേശങ്ങൾ, അവയ്ക്ക് അനുയോജ്യമായ കാലാവസ്ഥകൾ, അവയുടെ സവിശേഷതകൾ എന്നിവ അറിയാം.

  • നിലം തയ്യാറാക്കലും നടീൽ പ്രക്രിയയും: നിലം ഒരുക്കുന്നതും ആപ്പിൾ മരങ്ങൾ നടുന്നതും എങ്ങനെയെന്ന് അറിയാം. ആപ്പിൾ മരങ്ങൾ നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉപകരണങ്ങൾ, മികച്ച രീതികൾ എന്നിവ പഠിക്കാം.

  • ജലസേചനം, വളം, ആൾബലം: ​​​​​​​ആപ്പിൾ മരങ്ങൾ പരിപാലിക്കാൻ ആവശ്യമായ വിഭവങ്ങളെ കുറിച്ച് പഠിക്കാം. ജലസേചന സംവിധാനങ്ങൾ, വളങ്ങളുടെ തരങ്ങൾ, ആവശ്യമായ ആൾബലം എന്നിങ്ങനെയുള്ള വിവരങ്ങൾ ഇതിലുണ്ട്.

  • രോഗ നിയന്ത്രണം: ആപ്പിൾ മരങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങളും അവയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന രീതികളും, കീടനാശിനികളുടെ തരങ്ങളും സംരക്ഷണത്തിനുള്ള മാർഗ്ഗങ്ങളും മനസിലാക്കാം.

  •  വിളവെടുപ്പ്, വിളവെടുപ്പിനു ശേഷമുള്ള സംഭരണം: ​​​​​​​ആപ്പിൾ വിളവെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം, ആവശ്യമായ ഉപകരണങ്ങൾ, വിളവെടുപ്പിനുശേഷം ആപ്പിൾ സംരക്ഷിക്കുന്നതിനുള്ള രീതികൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് പഠിക്കാം.

  •  മാർക്കറ്റിംഗും കയറ്റുമതിയും: പ്രാദേശികമായി വിൽക്കുന്നതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും ഉൾപ്പെടെ ആപ്പിൾ കർഷകർക്കുള്ള വിപണന, കയറ്റുമതി ഓപ്ഷനുകളെക്കുറിച്ച് അറിയാം.

  •  വിളവ്, ചെലവ്, ലാഭം: ​​​​​​​ഒരു ഫാം ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവുകളും അതിൽ നിന്നുള്ള വരുമാനവും അറിയാം, അതോടൊപ്പം ആപ്പിൾ ഫാമിംഗ് ബിസിനസ്സിൽ ലാഭം നേടാനുള്ള വഴികളും അറിയാം.

  •  വെല്ലുവിളികളും സംഗ്രഹവും: ​​​​​​​കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കീടങ്ങൾ, രോഗങ്ങൾ എന്നിവ പോലുള്ള ആപ്പിൾ കൃഷിയുടെ വെല്ലുവിളിൾ എന്തെന്ന് അറിയാം.

 

അനുബന്ധ കോഴ്സുകൾ

 
Ffreedom App

ffreedom app ഡൗൺലോഡ് ചെയ്യൂ, റഫറൽ കോഡ് ആയ LIFE കൊടുക്കു, അതിലൂടെ 3,000 രൂപ വരെ സ്കോളർഷിപ്പ് ഉടൻ നേടു