ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ആമുഖം
പുലാസാൻ എന്ന പഴം ഇന്ത്യയിൽ അത്ര പോപ്പുലർ അല്ല. പ്രത്യേകിച്ചും കേരളത്തിൽ ഇത് വളരെ പുതിയ ഒരു തരം കൃഷിയാണ് എന്ന് പറയാം. എക്സോട്ടിക് ഫ്രൂട്ട് എന്ന ഇനത്തിൽ പെടുന്നവയാണ് ഈ പഴ വർഗ്ഗം. എക്സോട്ടിക് എന്നാൽ വളരെ പ്രത്യേകതയുള്ളതും പൊതുവെ അങ്ങനെ കണ്ടു വരാത്തതും എന്ന അർത്ഥമാണ്. ഇന്ത്യയുടെ അകത്തും പുറത്തും നല്ല വിപണന സാധ്യതയുള്ള ഒന്ന് കൂടിയാണ് ഈ ഫ്രൂട്ട്. കേരളത്തിലും ഇതിന് മാർക്കറ്റ് വന്ന് തുടങ്ങിയിട്ടുണ്ട്.
ഞങ്ങളുടെ ഈ കോഴ്സ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത് പുലാസാൻ എന്ന ഈ പഴത്തിന്റെ കൃഷിയെ കുറിച്ചും അതിന്റെ ബിസിനസ്സ് സാധ്യതകളെ പറ്റിയുമാണ്. ഈ കൃഷിയെ കുറിച്ചുള്ള എല്ലാ വിശദമായി - അത് ആരംഭിക്കാൻ നേരത്തുള്ള സ്ഥലവും മാറ്റ് ആവശ്യങ്ങളും, നിയമാശ്രിതമായ അഥവാ ലീഗൽ പ്രോസസ്സ് ഉൾപ്പടെ എല്ലാം ഈ കോഴ്‌സിൽ നിങ്ങൾക്ക് മനസ്സിലാവാൻ സാധിക്കും. ഇതുവഴി നിങ്ങൾക്ക് പുലാസാൻ കൃഷി സ്വയം തുടങ്ങാൻ ആവശ്യമായ എല്ലാ അറിവും ലഭിക്കും എന്ന് നിസ്സംശയം പറയാം. അതുകൂടാതെ, ഇത്തരം പഴങ്ങളുടെ കൃഷി ആരംഭിക്കുമ്പോൾ നിങ്ങൾക്ക് കിട്ടാവുന്ന സർക്കാർ വക ആനുകൂല്യങ്ങളും ലോൺ സൗകര്യങ്ങളും എന്തൊക്കെ എന്ന് മനസ്സിലാക്കാം.