ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
നിങ്ങളുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മോശമായി പണം കൈകാര്യം ചെയ്യുന്നതിന്റെ ഫലങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും, ഏതെങ്കിലുമൊരു ഘട്ടത്തിൽ അനുഭവിച്ചിട്ടുണ്ടാകും. വാടക കൊടുക്കാൻ പറ്റാതിരിക്കുക, ക്രെഡിറ്റ് കാർഡ് കുടിശ്ശിക സമയത്തിന് കൊടുക്കാതിരുന്ന അവസ്ഥ, എന്നിങ്ങനെ ഏതെങ്കിലും ഒന്ന് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകാം. നിങ്ങളുടെ കുട്ടികൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരുടെ നല്ലകാലത്ത് ഒഴിവാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഉടൻ തന്നെ അവരെ സാമ്പത്തിക സാക്ഷരത പഠിപ്പിക്കേണ്ടതുണ്ട്.
പ്രശ്‌നം ഇതാണ്- ചെറിയ കുട്ടികൾ അവരെ ശരിയായ രീതിയിൽ പഠിപ്പിച്ചില്ലെങ്കിൽ പ്രധാനപ്പെട്ട പാഠങ്ങൾ ശരിയായി മനസ്സിലാകില്ല. ചെറുപ്പം മുതലേ പണം കൈകാര്യം ചെയ്യാൻ അവർ പഠിക്കേണ്ടതുണ്ട്. ലോകവും ആളുകളും വളരെ വേഗം മാറുകയാണ്. അതിനാൽ തന്നെ കൊച്ചുകുട്ടികൾക്കുള്ള സാമ്പത്തിക സാക്ഷരത ജീവിതത്തിന്റെ വർദ്ധിച്ചുവരുന്ന പ്രധാന വശമായി മാറിയിരിക്കുകയാണ്. കൗമാരക്കാർ എപ്പോഴും തങ്ങളുടെ വരുമാനത്തിൽ ആഡംബരപൂർണ്ണമായ ജീവിതശൈലി നയിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതേസമയം സ്വന്തം കാലിൽ നിൽക്കാനും അതിനായി പണം ഉപയോഗിക്കാനും അവർ ആഗ്രഹിക്കുന്നു.
സിമ്പിൾ ആയി പറഞ്ഞാൽ, സാമ്പത്തിക സാക്ഷരത എന്നത് പണം കൈകാര്യം ചെയ്യാനുള്ള അറിവ് നേടുക എന്നതാണ്. വായ്പ നൽകൽ, കടം വാങ്ങൽ, ലാഭിക്കൽ, നിക്ഷേപം എന്നിവ മനസ്സിലാക്കുന്നതും നിങ്ങളുടെ പ്രതിമാസ, ദീർഘകാല ഫിനാൻഷ്യൽ പ്ലാനിംഗ് ചെയ്യാൻ ആവശ്യമായ കഴിവുകളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. നിക്ഷേപങ്ങളെക്കുറിച്ചോ സമ്പാദ്യങ്ങളെക്കുറിച്ചോ നമ്മൾ പഠിച്ചില്ലെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്പാദ്യവും ചെലവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടല്ലോ! പ്രതിമാസ ബജറ്റിംഗ് മുതൽ ദൈനംദിന വാങ്ങലുകളും ടാക്സ് പേയ്‌മെന്റുകൾ വരെ, സാമ്പത്തിക പ്രവർത്തനങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കേണ്ട ഒരു പ്രധാന അറിവ് തന്നെയാണ്.