ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
നിങ്ങൾക്ക് ഓഹരി വിപണിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കാനും മികച്ച നിക്ഷേപകനാകാനും ആഗ്രഹിക്കുന്നുവോ? ffreedom app -ലെ ‘സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - സ്മാർട്ടായി നിക്ഷേപിക്കാം’ എന്ന കോഴ്സ് നിങ്ങൾക്കുള്ളതാണ്! ഈ സമഗ്രമായ 14-മൊഡ്യൂൾ വീഡിയോ കോഴ്‌സിലൂടെ സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നിങ്ങൾക്ക് നേടിയെടുക്കാം.
ഈ കോഴ്‌സ് കാണുന്നതിലൂടെ, സ്റ്റോക്‌സ് വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള മെക്കാനിക്‌സ്, സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ, മാർക്കറ്റ് ട്രെൻഡുകൾ എന്നിവയുൾപ്പെടെ സ്റ്റോക്ക് മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് നന്നായി മനസ്സിലാക്കാം. എന്തുകൊണ്ടാണ് നിങ്ങൾ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെന്നും ഒരു ബ്രോക്കർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നിങ്ങൾക്ക് പഠിക്കാം. സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന എക്സ്ചേഞ്ചുകളെ സമഗ്രമായ രീതിയിൽ മനസ്സിലാക്കാനും നിങ്ങൾക്ക് കഴിയും.
സ്റ്റോക്ക് മാർക്കറ്റിനെ മനസ്സിലാക്കുന്നതിനൊപ്പം, വാല്യൂ, ഗ്രോത്ത്, മൊമെന്റം എന്നിങ്ങനെയുള്ള വിവിധ നിക്ഷേപ തന്ത്രങ്ങൾ മനസിലാക്കാൻ ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കും റിസ്ക് ടോളറൻസിനും ഏറ്റവും നന്നായി യോജിക്കുന്ന സ്ട്രാറ്റജി തിരഞ്ഞെടുക്കാൻ ഇത് നിങ്ങളെ അനുവദിക്കും.
അടിസ്ഥാനപരവും സാങ്കേതികവുമായ വിശകലനത്തിലൂടെ എങ്ങനെ ഒരു സ്റ്റോക്കിന്റെ സാധ്യതകൾ വിലയിരുത്താമെന്നും മികച്ച നിക്ഷേപ തീരുമാനങ്ങൾ എങ്ങനെ എടുക്കാമെന്നും ഈ കോഴ്‌സിലൂടെ പഠിക്കാം. നിങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദീർഘകാല സാമ്പത്തിക വിജയം നേടുന്നതിനും ആവശ്യമായ കഴിവുകൾ ഈ കോഴ്‌സിലൂടെ അറിയാം.
ഓഹരി വിപണിയിൽ വിജയിക്കാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നേടാനുള്ള ഈ അവസരം നഷ്ടപ്പെടുത്താതിരിക്കൂ. ഇന്ന് തന്നെ ffreedom app -ലെ സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - സ്മാർട്ടായി നിക്ഷേപിക്കാം എന്ന കോഴ്‌സിൽ എൻറോൾ ചെയ്യൂ!
ആർക്കൊക്കെ കോഴ്‌സ് എടുക്കാം?
തുടക്കകാർക്ക് സ്റ്റോക്ക് മാർക്കറ്റിലെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ഈ കോഴ്‌സ് സഹായിക്കും
ഓഹരി വിപണിയിൽ അനുഭവപരിചയമുള്ള നിക്ഷേപകർക്ക് തങ്ങളുടെ അറിവും കഴിവും ഇതിലൂടെ മെച്ചപ്പെടുത്താൻ സാധിക്കും.
ദീർഘകാല സാമ്പത്തിക വളർച്ചയും സമ്പത്തു വർദ്ധനവും ആഗ്രഹിക്കുന്ന വ്യക്തികൾ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും.
സ്റ്റോക്ക് മാർക്കറ്റ് നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ കോഴ്സ് ഉപകാരപ്പെടും
ഫിനാൻസ്, എക്കണോമിക്സ് മേഖലകളിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഈ കോഴ്സ് സഹായകരമാണ്
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
നിക്ഷേപത്തിനായി ലഭ്യമായ സ്റ്റാൻഡേർഡ്, പ്രിഫേർഡ്, പെന്നി സ്റ്റോക്കുകൾ പോലുള്ള വിവിധ സ്റ്റോക്കുകൾ കണ്ടെത്താം
ഇലക്ട്രോണിക് രൂപത്തിൽ ഷെയറുകൾ കൈവശം വയ്ക്കാൻ ഉപയോഗിക്കുന്ന ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാം
ആവശ്യമായ ഡോക്യുമെന്റേഷനും സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടെ ഒരു ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമം അറിയാം
ഓഹരികൾ വാങ്ങാനും സാമ്പത്തിക പ്രസ്താവനകൾ വിശകലനം ചെയ്യാനും കമ്പനിയുടെ മാനേജ്മെന്റും വ്യവസായ പ്രവണതകളും ഗവേഷണം ചെയ്യാനും പഠിക്കാം
മൂല്യം, വളർച്ച, വിവിധ ഫാസെറ്റുകൾ, റിസ്കുകൾ എന്നിവയിൽ എങ്ങനെയാണു നിക്ഷേപ ആശയങ്ങൾ അധിഷ്‌ഠിതമായിരിക്കുന്നു എന്നറിയാം.
മൊഡ്യൂൾസ്