ffreedom appന്റെ ഓറഞ്ച് ഫാർമിംഗ് കോഴ്സിലേക്ക് സ്വാഗതം. കേരളത്തിലെ ചൂട് കൂടിയ കാലാവസ്ഥയിൽ പോലും ഓറഞ്ച് കൃഷി വിജയകരമായി ചെയ്ത് വലിയ ലാഭം നേടുന്നതെങ്ങനെ എന്ന് ഈ കോഴ്സിലൂടെ നിങ്ങൾക്ക് പഠിക്കാനാകും. ഇടുക്കി കട്ടപ്പനയിലെ മിറാക്കിൽ ഫാം ഉടമ ബിജുമോൻ കെ ആന്റണിയാണ് ഈ കോഴ്സിലെ നിങ്ങളുടെ മെന്റർ. ഓറഞ്ച് കൃഷിയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ബിജുമോൻ. തന്റെ ഓറഞ്ച് ഫാർമിൽ നിന്നും ലക്ഷങ്ങളുടെ ലാഭമാണ് പ്രതിമാസം ബിജുമോൻ നേടുന്നത്.
കേരളത്തിലെ കാലാവസ്ഥയിൽ ഓറഞ്ച് പോലെ തണുത്ത പ്രദേശങ്ങളിൽ വളരുന്ന ഒരു പഴം കൃഷി ചെയ്ത് വിജയിപ്പിക്കാനാകുമോ എന്ന് പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ അതിനുള്ള ഉത്തരമാണ് ഈ കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. തണുത്ത പ്രദേശങ്ങളിലും ചൂടുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഓറഞ്ച് വളരുന്നതെങ്ങനെ എന്ന് ഈ കോഴ്സിൽ വിശദമായി പഠിപ്പിക്കുന്നുണ്ട്. 365 ദിവസവും ഓറഞ്ച് പഴങ്ങൾ വിളഞ്ഞ് നിൽക്കുന്ന ഫാർമാണ് ബിജുമോന്റേത്. അതിനാൽ തന്നെ പ്രാക്ടിക്കൽ ക്ളാസുകൾ ഉൾപ്പടെ ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓറഞ്ച് ഇനങ്ങളും ചെടികളുടെ തിരഞ്ഞെടുപ്പും, കൃഷിക്കാവശ്യമായ കാലാവസ്ഥയും മണ്ണിനങ്ങളും, ഭൂമി ഒരുക്കലും നടീൽ വിദ്യകളും, ജലസേചനം, കീട-രോഗ പരിപാലനം, വിളവെടുപ്പ്, സംഭരണം, മാർക്കറ്റിങ്ങിനും വില്പനയ്ക്കുമുള്ള വിദഗ്ധ രീതികൾ തുടങ്ങി ഓറഞ്ച് കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നതിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓറഞ്ച് ചെടി നടുന്ന വിധം, ഓറഞ്ച് ചെടികളിൽ വരാൻ സാധ്യതയുള്ള രോഗങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്നിവയുടെ പ്രാക്ടിക്കൽ സെഷനുകളും കോഴ്സിലുണ്ട്. അതിനാൽ തന്നെ വിജയകരമായി ഓറഞ്ച് കൃഷി ചെയ്ത് ലക്ഷങ്ങളുടെ വരുമാനം നേടുന്നതെങ്ങനെ എന്ന് ഈ കോഴ്സ് മുഴുവനായി കാണുന്നതിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാനാകും.
ഓറഞ്ച് കൃഷി എന്താന്നെന്നും എന്ത് കൊണ്ട് ഓറഞ്ച് കൃഷി പ്രാധാന്യമർഹിക്കുന്നു എന്നും നിങ്ങളുടെ മെന്റർ ആരാണ് എന്നതിനെക്കുറിച്ചും ഈ മൊഡ്യൂളിലൂടെ മനസിലാക്കാം
ഓറഞ്ച് കർഷകർക്ക് അനുയോജ്യമായ വിവിധ ഓറഞ്ച് ഇനങ്ങളും അവയുടെ തനതായ സവിശേഷതകളും മറ്റ് ഗുണങ്ങളും മനസിലാക്കാം
ഓറഞ്ച് കൃഷിക്കാവശ്യമായ മൂലധനവും ഈ മേഖലയിലെ കർഷകർക്കുള്ള സർക്കാർ സഹായങ്ങളും എന്തെല്ലാമാണെന്ന് ഈ മോഡ്യൂളിലൂടെ മനസിലാക്കാം
അനുയോജ്യമായ കൃഷിയിടം തിരഞ്ഞെടുക്കേണ്ടതെങ്ങനെയെന്നും കൃഷിക്ക് ഏറ്റവും മികച്ച കാലാവസ്ഥ ഏതെന്നും അറിയാം
ഓറഞ്ച് കൃഷിക്കാവശ്യമായ ഭൂമി ഒരുക്കലും തുടർന്നുള്ള മണ്ണ് പരിപാലനവും എങ്ങനെയാണെന്ന് ഈ മോഡ്യൂളിലൂടെ മനസിലാക്കാം
ഓറഞ്ച് തൈകളുടെ നടീൽ പ്രക്രിയകളും അവയുടെ സമയക്രമവും ഏതെല്ലാമാണെന്ന് മനസിലാക്കാം
കൃഷിക്കാവശ്യമായ ജലസേചനം കൃത്യമായ അളവിൽ നടത്തേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് പഠിക്കാം
ചെടികളുടെ വളർച്ചയ്ക്കും മികച്ച ഫലത്തിനും ആവശ്യമായ പോഷകങ്ങൾ, വളങ്ങൾ എന്നിവയെ കുറിച്ച് വിശദമായി മനസിലാക്കാം
ഓറഞ്ച് ചെടികളെയും പഴങ്ങളെയും ആക്രമിക്കാൻ സാധ്യതയുള്ളകീടങ്ങളും അവയ്ക്കുള്ള പരിഹാരവും എന്തെല്ലാമാണെന്ന് കണ്ടെത്താം
ഓറഞ്ച് വിളകൾ ശരിയായി പാലിക്കേണ്ടുന്ന വിധവും തൊഴിലാളികൾ എത്രത്തോളം ആവശ്യമാണെന്നും ഈ മോഡ്യൂളിലൂടെ പഠിക്കാം
ഓറഞ്ച് വിളവെടുക്കുന്ന വിധവും അതിന് ശേഷമുള്ള സംഭരണം, ഗതാഗതം, വില്പന തുടങ്ങിയവയെ കുറിച്ച് മനസിലാക്കാം
നിങ്ങളുടെ ഉത്പന്നങ്ങൾ ഏറ്റവും ലാഭകരമായി വില്പന, കയറ്റുമതി എന്നിവ ചെയ്യേണ്ടതെങ്ങനെ എന്നും മികച്ച രീതിയിൽ മാർക്കറ്റിംഗ് നടത്തേണ്ടതെങ്ങനെ എന്നും പഠിക്കാം
ഓറഞ്ച് കൃഷിയിലെ വരവ് ചെലവ് കണക്കുകൾ, ലാഭം എന്നിവയും കോഴ്‌സിന്റെ ഉപസംഹാരവും
- ഓറഞ്ച് കൃഷിക്കാർക്ക്
- കൃഷി ഹോബിയായി ചെയ്യുന്നവർക്ക്
- കാർഷിക ഗവേഷണ വിദ്യാർത്ഥികൾക്ക്
- ഓറഞ്ച് കൃഷി ആരംഭിക്കാൻ താല്പര്യമുള്ളവർക്ക്
- പഴ കൃഷിക്കാർക്ക്
- കൃഷിയിൽ പുതുമ തേടുന്നവർക്ക്
- ഓറഞ്ച് കൃഷി ചെയ്യുന്ന വിധം
- കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഓറഞ്ച് ഇനങ്ങൾ
- കേരളത്തിൽ ഓറഞ്ച് കൃഷിക്കനുയോജ്യമായ പ്രദേശങ്ങൾ
- ഓറഞ്ച് വിപണിയുടെ സാധ്യതകൾ
- ഓറഞ്ച് കൃഷിയിലെ വെല്ലുവിളികൾ
- ഓറഞ്ച് മാർക്കറ്റിങ്ങിനും വില്പനയ്ക്കുമുള്ള വിദഗ്ധ രീതികൾ
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...