ഫ്രീഡം ആപ്പിൻ്റെ 'ഡോർസെറ്റ് ഗോൾഡൻ ആപ്പിൾ ഫാമിംഗ്: ഒരേക്കറിൽ നിന്നും 6ലക്ഷം സമ്പാദിക്കുക' എന്ന കോഴ്‌സിലേക്ക് സ്വാഗതം. കേരളത്തിലെ താരതമ്യേന ചൂടുള്ള കാലാവസ്ഥയിൽ പോലും ആപ്പിൾ കൃഷി വിജയകരമായി ചെയ്ത് വലിയ ലാഭം നേടുന്നതെങ്ങനെ എന്ന് ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് പഠിക്കാനാകും. ഇടുക്കി കട്ടപ്പനയിലെ മിറാക്കിൽ ഫാം ഉടമ ബിജുമോൻ കെ ആന്റണിയാണ് ഈ കോഴ്‌സിലെ നിങ്ങളുടെ മെന്റർ. ആപ്പിൾ കൃഷിയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ബിജുമോൻ.
കേരളത്തിലെ കാലാവസ്ഥയിൽ ആപ്പിൾ പോലെ തണുത്ത പ്രദേശങ്ങളിൽ വളരുന്ന ഒരു പഴം കൃഷി ചെയ്ത് വിജയിപ്പിക്കാനാകുമോ എന്ന് പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ അതിനുള്ള ഉത്തരമാണ് ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. തണുത്ത പ്രദേശങ്ങളിലും ചൂടുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളിലും ആപ്പിൾ വളരുന്നതെങ്ങനെ എന്ന് ഈ കോഴ്‌സിൽ വിശദമായി പഠിപ്പിക്കുന്നുണ്ട്. 365 ദിവസവും ആപ്പിൾ പഴങ്ങൾ വിളഞ്ഞ് നിൽക്കുന്ന ഫാർമാണ് ബിജുമോന്റേത്. അതിനാൽ തന്നെ പ്രാക്ടിക്കൽ ക്ളാസുകൾ ഉൾപ്പടെ ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോർസെറ്റ് ഗോൾഡൻ ആപ്പിളിന് പുറമെ 25ഓളം വ്യത്യസ്ത തരം ആപ്പിൾ ഇനങ്ങളും ഈ ഫാർമിൽ കൃഷി ചെയ്യുന്നുണ്ട്.
ആപ്പിൾ ഇനങ്ങളും ചെടികളുടെ തിരഞ്ഞെടുപ്പും, കൃഷിക്കാവശ്യമായ കാലാവസ്ഥയും മണ്ണിനങ്ങളും, ഭൂമി ഒരുക്കലും നടീൽ വിദ്യകളും, ജലസേചനം, കീട-രോഗ പരിപാലനം, വിളവെടുപ്പ്, സംഭരണം, മാർക്കറ്റിങ്ങിനും വില്പനയ്ക്കുമുള്ള വിദഗ്ധ രീതികൾ തുടങ്ങി ആപ്പിൾ കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നതിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രൂണിങ്, ഗ്രാഫ്റ്റിങ്, പ്ലാന്റിങ് എന്നിവയുടെ പ്രാക്ടിക്കൽ സെഷനുകളും കോഴ്‌സിലുണ്ട്. അതിനാൽ തന്നെ വിജയകരമായി ആപ്പിൾ കൃഷി ചെയ്ത് ലക്ഷങ്ങളുടെ വരുമാനം നേടുന്നതെങ്ങനെ എന്ന് ഈ കോഴ്സ് മുഴുവനായി കാണുന്നതിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാനാകും.
ഈ കോഴ്‌സിലൂടെ ആപ്പിൾ കൃഷിയുമായി ബന്ധപ്പെട്ട് എന്തെല്ലാമാണ് പഠിക്കാൻ പോകുന്നതെന്ന് ഈ മോഡ്യൂളിലൂടെ മനസിലാക്കാൻ സാധിക്കും
02)വിവിധ തരം ആപ്പിൾ ഇനങ്ങളെ കുറിച്ചും ആപ്പിൾ ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഈ മോഡ്യൂളിലൂടെ മനസിലാക്കാം
ആപ്പിൾ കൃഷി ചെയ്യുമ്പോൾ എത്ര മൂലധനം ആവശ്യമാണ്, എന്തൊക്കെ സർക്കാർ പിന്തുണകളാണ് ലഭിക്കുന്നത് എന്നതിനെ കുറിച്ച് ഈ മോഡ്യൂളിൽ പഠിക്കാൻ സാധിക്കും
ഏതൊക്കെ തരം കാലാവസ്ഥയിൽ ആപ്പിൾ ചെടികൾ വളരും, ഏതൊക്കെ തരം മണ്ണ് ആണ് ആപ്പിൾ കൃഷിക്ക് ആവശ്യംഎന്ന് മനസിലാക്കാം
ആപ്പിൾ കൃഷി ചെയ്യാൻ എങ്ങനെയാണ് ഭൂമി തയ്യാറാക്കേണ്ടത്, ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നറിയാം
ജലസേചനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിവിധയിനം ജലവിഭവങ്ങളെ കുറിച്ചും ഈ മോഡ്യൂളിലൂടെ മനസിലാക്കാം
ആപ്പിൾ കൃഷി നടത്തുമ്പോൾ വളം, ചെടികൾക്കാവശ്യമായ പോഷണത്തിന്റെ വിവരങ്ങൾ, കീട രോഗ പരിപാലനം എന്നീ വിഷയങ്ങളെ കുറിച്ച് ഈ മോഡ്യൂളിലൂടെ മനസിലാക്കാം
തൊഴിലാളികളുടെ ആവശ്യകത, പ്രൂണിങ് ടെക്‌നിക്, ചെടികളുടെ പരിപാലനം എന്നീ വിഷയങ്ങൾ ഈ മോഡ്യൂളിൽ ഉൾപ്പെട്ടിരിക്കുന്നു.
ആപ്പിൾ വിളവെടുക്കുന്ന പ്രക്രിയയിൽ എന്തൊക്കെ സാങ്കേതികത ഉൾപ്പെട്ടിരിക്കുന്നു എന്ന് ഈ മോഡ്യൂളിലൂടെ മനസിലാക്കാം
ആപ്പിൾ വിളവെടുപ്പ്, അതിനു ശേഷമുള്ള പഴങ്ങളുടെ സംഭരണം, ഗതാഗതം എന്നീ വിഷയങ്ങൾ ഈ മോഡ്യൂളിൽ നിന്നും മനസിലാക്കാം
മികച്ച രീതിയിൽ എങ്ങനെ മാർക്കെറ്റിങ്ങും വിൽപ്പനയും നടത്താം എന്ന് മനസിലാക്കാം
ആപ്പിൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ് അവ എങ്ങനെയാണ് സംസ്കരണം നടത്തേണ്ടത് എന്ന് ഈ മോഡ്യൂളിൽ നിന്നും മനസിലാക്കാം
ആപ്പിൾ പഴങ്ങളുടെ കയറ്റുമതിയെ കുറിച്ച് ഈ മൊഡ്യൂളിലൂടെ മനസിലാക്കാം
ആപ്പിൾ കൃഷിയുടെ വരവ് ചിലവ് കണക്കുകൾ,ലാഭം എന്നീ വിഷയങ്ങളെ കുറിച്ച് വിശദമായി മനസിലാക്കാം
ആപ്പിൾ കൃഷി നടത്തുന്ന കർഷകൻ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ, മെന്റർ നേരിടേണ്ടിവന്ന വെല്ലുവിളികൾ എന്നിവ എന്തൊക്കെയാണെന്ന് മനസിലാക്കാം
- ആപ്പിൾ പഴങ്ങൾ കൃഷി ചെയ്യുന്നവർ
- ആപ്പിൾ ചെടികൾ വളർത്തി വില്പന നടത്തുന്നവർ
- ആപ്പിൾ കയറ്റുമതിക്കാർ
- ആപ്പിൾ കൃഷിയിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്നവർ
- കാർഷിക ഗവേഷണ വിദ്യാർത്ഥികൾ
- ആപ്പിൾ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ബിസിനസുകാർ
- ആപ്പിൾ ഇനങ്ങളും ചെടികളുടെ തിരഞ്ഞെടുപ്പും
- ആപ്പിളിന്റെ മാർക്കറ്റിംഗ്, വിൽപ്പന തന്ത്രങ്ങൾ
- ആപ്പിൾ കൃഷിക്കാവശ്യമായ കാലാവസ്ഥ, മണ്ണ്, ജലസേചനം
- പ്രൂണിങ്, ഗ്രാഫ്റ്റിങ്, പ്ലാന്റിങ് എന്നിവയുടെ പ്രാക്ടിക്കൽ
- ആപ്പിളിന്റെ വിളവെടുപ്പ്, സംഭരണം, ഗതാഗതം
- ആപ്പിളിന്റെ കയറ്റുമതിയും മൂല്യവർദ്ധിത ഉത്പന്നങ്ങളും
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...