ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ഒരു ശരാശരി മലയാളിക്ക് പൊതുവെ ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് മീൻ. പ്രത്യേകിച്ച് ഭക്ഷണത്തിൽ. മീൻ കൊണ്ടുള്ള വിഭവം ഇല്ലാത്ത പാചകം ഒരു മലയാളിയുടെ വീട്ടിൽ വളരെ കുറവാണ് എന്നു തന്നെ വേണമെങ്കിൽ പറയാം. ഇതിന്റെ മാർക്കറ്റ് എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അത്രയും പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് ഈ മത്സ്യ കൃഷി എന്നു പറയുന്നത്.
ഒരു ബിസിനസ് ആരംഭിക്കുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. അതിനു വേണ്ടി പല റിസേർച്ചുകളും മറ്റും നമുക്ക് നടത്തേണ്ടി വരും. പ്രത്യേകിച്ച് അതിനു വേണ്ടുന്ന ക്യാപിറ്റൽ അഥവാ മുതൽമുടക്ക് , ആവശ്യമായ സൗകര്യം, ആൾബലം അഥവാ മാൻപവർ , എന്തൊക്കെ റോ മെറ്റീരിയൽസ് (അസംസ്കൃത വസ്തുക്കൾ) വേണ്ടി വരും, അതിന് വേണ്ടുന്ന ഗതാഗത സൗകര്യം (ട്രാൻസ്‌പോർട്ടേഷൻ), അതിനെ പ്രോസസ്സ് ചെയ്യാനുള്ള സമയം, എന്നിങ്ങനെ പലതും.
ഈ കോഴ്സ് നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു മത്സ്യ കൃഷി നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.