കോഴ്സുകൾ പര്യവേക്ഷണം ചെയ്യുക

Our Story

ഞങ്ങളുടെ വിഷൻ

"എല്ലാ വ്യക്തികളെയും ഉപജീവനമാർഗം നേടുന്നതിന് പ്രാപ്തരാക്കുവാൻ."

ഞങ്ങളുടെ മിഷൻ

1.എല്ലാവർക്കും അറിവും അവസരങ്ങളും നൽകുക

2. കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള വാണിജ്യത്തിലൂടെ ഉപജീവന അവസരങ്ങൾ നൽകുക.

ffreedom.com-ന് പിന്നിലെ കഥ

2008-ന്റെ തുടക്കത്തിൽ ശ്രീ.സുധീർ സി.എസ് (ffreedom.com ന്റെ founder, MD & CEO) ഒരു പ്രമുഖ MNC ബ്രോക്കിംഗ് ഹൗസിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു ഓട്ടോ ഡ്രൈവറെ കണ്ടുമുട്ടി. "ഒരിക്കൽ 25,000 രൂപ അടച്ചാൽ 3 വർഷത്തിന് ശേഷം ഒരു ലക്ഷം രൂപ തിരികെ കിട്ടും" എന്ന് വാഗ്ദാനം ചെയ്ത് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ സെയിൽസ് പേഴ്സൺമാരിൽ ഒരാൾ തനിക്ക് ഇൻഷുറൻസ് പോളിസി വിറ്റതായി ഓട്ടോ ഡ്രൈവർ പറഞ്ഞു.

അങ്ങനെയൊരു നയം ലഭ്യമല്ലെന്ന് സുധീറിന് അറിയാമായിരുന്നു. പോളിസി ഡോക്യുമെന്റ് വായിച്ചപ്പോൾ അത് ഒരു റെഗുലർ പ്രീമിയം യുലിപ് പോളിസിയാണെന്ന് മനസ്സിലായി, ഈ പോളിസിയിൽ ഉപഭോക്താവ് 3 വർഷത്തേക്ക് 25,000 രൂപ വീതം നൽകേണ്ടിയിരിക്കുന്നു. മാർക്കറ്റ് പെർഫോമൻസിനെ അടിസ്ഥാനമാക്കി, ഉപഭോക്താവിന് 3 വർഷത്തിന് ശേഷം 50,000 രൂപയോ 75,000 രൂപയോ ഒരു ലക്ഷം രൂപയോ തിരികെ ലഭിച്ചേക്കാം.

പാവപ്പെട്ട ഓട്ടോ ഡ്രൈവർക്ക് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായ വിശദാംശങ്ങളും സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ബാംഗ്ലൂരിലെ ഒരു ഓട്ടോ ഡ്രൈവർക്ക് ബാക്കിയുള്ള തവണകൾക്കായി പ്രതിവർഷം 25,000 രൂപ ലാഭം പിടിക്കുക എന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമായിരുന്നു. ഈ സംഭവം ശ്രീ. സുധീറിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു, യഥാർത്ഥവും സത്യസന്ധവും നിഷ്പക്ഷവുമായ സാമ്പത്തിക ഉപദേശം ആളുകൾക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിന് മനസിലായി, ഈ പ്രശ്നം അവസാനിപ്പിക്കാനുള്ള പരിഹാരത്തിനായി അദ്ദേഹം തലപുകച്ചു കൊണ്ടേ ഇരുന്നു. അപ്പോഴാണ് ഫിനാൻഷ്യൽ സർവീസസ് ഇൻഡസ്‌ട്രിയിൽ കണ്ടു വരുന്ന അനീതിപരമായ സെയിൽസ് രീതികൾ അവസാനിപ്പിക്കാനായി, ffreedom.com എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടത്.

ആ ഓട്ടോ ഡ്രൈവർക്ക് അയാൾ അടച്ച പണമെങ്കിലും ലഭിക്കട്ടെ എന്ന് കരുതി ശ്രീ. സുധീർ സ്വന്തം കയ്യിൽ നിന്നും 25000 രൂപ നൽകുകയും അതോടൊപ്പം തന്റെ രാജി കത്ത് അദ്ദേഹത്തിന്റെ CEO -ക്ക് കൈമാറുകയും ചെയ്തു.