ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
നിങ്ങളുടെ കൈയിൽ എത്ര പണമുണ്ടെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സുഖമായി ജീവിക്കാൻ പ്രതിമാസം നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ എത്ര പണം വേണമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് പ്രതിമാസം എത്ര പണം നിക്ഷേപിക്കണമെന്ന് നിങ്ങൾക്കറിയാമോ? ഈ മേല്പറഞ്ഞ ഏതെങ്കിലുമൊരു ചോദ്യത്തിന് ഉള്ള ഉത്തരം ഇല്ല എന്നാണെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് അടിത്തറ പാകാൻ ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും. കൂടാതെ, നിങ്ങൾ ഈ പദ്ധതിയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, ന്യായമായ സമയത്തിനുള്ളിൽ നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ആകും.
നിങ്ങളെപ്പോലുള്ളവരുടെ ആവശ്യങ്ങൾ വിശകലനം ചെയ്തതിന് ശേഷം ഇൻസ്ട്രക്ഷണൽ ഡിസൈൻ രീതി ഉപയോഗിച്ച് ആണ് ഞങ്ങൾ ffreedom appന്റെ ഫിനാൻഷ്യൽ ഫ്രീഡം കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് - ഇത് എല്ലാ തലങ്ങളിലും നിങ്ങളുടെ സുഗമമായ പഠനം ഉറപ്പാക്കുന്നു. ആഗ്രഹിച്ച സാമ്പത്തികം നേടുന്നതിന് നിങ്ങൾ പഠിച്ച കാര്യങ്ങൾ എഫക്റ്റീവായി പ്രയോഗിക്കാനും നിങ്ങൾക്ക് കഴിയും.