ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ഹെൽത്ത് ഇൻഷുറൻസ് അഥവാ ആരോഗ്യ ഇൻഷുറൻസ് സാധാരണമായി നമ്മൾ അത്ര കാര്യമായി എടുക്കാത്ത ഒന്നായിരുന്നു- ഈ അടുത്ത കാലം വരെ. കോവിഡ് എന്ന മഹാമാരി വന്നതിനു ശേഷം ഏറെക്കുറെ നമുക്കെല്ലാവർക്കും അല്ലെങ്കിൽ നമുക്കടുത്തറിയാവുന്ന ആളുകൾ കോവിഡ് ബാധിതരായി ആശുപത്രിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോഴായിരിക്കും നമ്മളിൽ പലരും ഈ ഇൻഷുറൻസിനെ കുറിച്ചു സീരിയസ് ആയി കൺസിഡർ ചെയ്തിരിക്കുക. എന്നാൽ ഹെൽത്ത് ഇൻഷുറൻസ് അതിനു മുമ്പേ തന്നെ എടുത്തവരും നമ്മളിൽ കാണും.
ഈ കോഴ്സ് നിങ്ങളെ ഹെൽത്ത് ഇൻഷുറൻസിനെ പറ്റി കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വണ്ടിയും, നിങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് എങ്ങനെ ചൂസ് ചെയ്യാം എന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്. ഈ കോഴ്സ് വഴി നിങ്ങൾക്ക് വിവിധ തരം ഹെൽത്ത് ഇൻഷുറൻസുകളെ പറ്റിയും അത് എങ്ങനെ എടുക്കാം എന്നും മനസ്സിലാക്കാൻ സാധിക്കും.